ഇംഗ്ലീഷ് ക്ലബ്ബിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് സമനില ..
ഇംഗ്ലീഷ് ക്ലബ്ബിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് സമനില ..
ഇംഗ്ലീഷ് ക്ലബ്ബായ എ എഫ് സി വിമ്പിൾഡനുമായി നടന്ന സൗഹൃദ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സമനില.ഇരു ടീമുകളും മൂന്നു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
മത്സരം നിശ്ചയിച്ചതിനും അര മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. മത്സരത്തിന്റെ തത്സമയം സംപ്രേഷണം ലഭ്യമായിരുന്നില്ല.മുഹീത്, ബാസിത്, ബിജോയ്, തേജസ്,അരിത്ര, ആയുഷ്, ഗിവ്സൺ, നിഹാൽ, ഐമെൻ, ജാസിം എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനിൽ അണിനിരത്തിയത്.
ആദ്യ നിമിഷം തന്നെ ബ്ലാസ്റ്റേഴ്സ് ഗോൾ വല കുലുക്കി.54 ആം സെക്കൻഡിൽ ഐമെനാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയത്.21 ആം മിനുട്ടിൽ ജാസിം ലീഡ് നില വർധിപ്പിച്ചു.ഗിവ്സൺ ബ്ലാസ്റ്റേഴ്സിന് വേണ്ടി വീണ്ടും വല കുലക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചിരുന്നു.
രണ്ട് ഗോളുകളുടെ ലീഡുമായി രണ്ടാം പകുതിക്ക് ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് തുടക്കത്തിൽ തന്നെ പിഴച്ചു.എ എഫ് സി വിമ്പിൾഡൻ ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ തിരിച്ചടിച്ചു.വീണ്ടും ആക്രമണം ശക്തമാക്കിയ വിമ്പിൾഡന് സമനില ഗോൾ സ്വന്തമാക്കി.രണ്ട് ഗോൾ വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് ജീക്സനെയും ഹോർമിയെയും കളത്തിലേക്കിറക്കി.
മാറ്റങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ കളിയിലും പ്രതിഫലിക്കാൻ തുടങ്ങി.ബ്ലാസ്റ്റേഴ്സ് വീണ്ടും ലീഡിലേക്ക് എത്തി.എന്നാൽ അവസാന നിമിഷങ്ങൾ അവർ ഒപ്പമെത്തി. ഒടുവിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞു.
Our Whatsapp Group
Our Telegram
Our Facebook Page